കുട്ടനാട് ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം ; പ്രശ്ന പരിഹാരത്തിന് പ്രക്ഷോഭപരിപാടികള്‍ തുടങ്ങും : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, June 20, 2021

കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് യുഡിഎഫ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുട്ടനാട് സന്ദര്‍ച്ചു. മടവീഴ്ചയില്‍ ദുരിതമനുഭവിക്കുന്ന കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെയാണ് സന്ദര്‍ശിച്ചത്. പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായും യുഡിഎഫ് സംഘം ചര്‍ച്ച നടത്തി.

രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ജനങ്ങളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനാണ് യുഡിഎഫ് നീക്കം.