അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; എല്‍ഡിഎഫിനെതിരായ അവിശ്വാസം പാസായി

Jaihind Webdesk
Monday, June 6, 2022

 

ഇടുക്കി : അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇന്നു നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പതിനൊന്നംഗങ്ങള്‍ പ്രസിഡന്‍റിനെതിരായി വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചെത്തിയ ഒരംഗത്തിന്‍റെയും സ്വതന്ത്രന്‍റെയും പിന്തുണ യുഡിഎഫിന് ലഭിച്ചു. ഒരാളൊഴികെ ബാക്കി പത്ത് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കും.

എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചെത്തിയ ഒരംഗത്തിന്‍റെയും ഒരു സ്വതന്ത്ര അംഗത്തിന്‍റെയും പിന്തുണ അവിശ്വാസ പ്രമേയവോട്ടെടുപ്പില്‍ യുഡിഎഫിന് ലഭിച്ചു. ഒരാളൊഴികെ ബാക്കി പത്ത് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഎമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. ഉച്ചയ്ക്കുശേഷം വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കും. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.