യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind Webdesk
Thursday, January 17, 2019

യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർലമെന്‍റ് തെരഞ്ഞടുപ്പിന്‍റെ മുന്നൊരുക്കങ്ങളും സമകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗം ചർച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലാണ് യോഗം. പാർലമെന്‍റ് തെരഞ്ഞെടുപ്പിനുവേണ്ട മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന് മുന്നണി നേതൃത്വം വിലയിരുത്തുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും യു.ഡി.ഫിന് ഒപ്പമാകും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ ശക്തമായ ജനവികാരമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇത് യു.ഡി.എഫിന് നേട്ടം ഉണ്ടാക്കുമെന്നും മുന്നണി കരുതുന്നു. സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ വർഗീയ പ്രീണന നയങ്ങൾക്ക് എതിരെ ഈ മാസം 23 ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ട്രേറ്റുകളും വളയുമെന്ന് യു.ഡി.എഫ് പ്രഖാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങളും യോഗം തീരുമാനിക്കും. ഈ മാസം 25 ന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ സ്വീകരിക്കണ്ടേ നിലപാടുകളും യോഗം ചർച്ച ചെയ്യും.