യുഡിഎഫ് പോഷക സംഘടനാ നേതാക്കളുടെ യോഗം ഇന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ യു ഡി എഫ് നേതാക്കൾ പങ്കെടുക്കും.
പത്ത് മണിക്ക് വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗവും, പതിനൊന്ന് മണിക്ക് കർഷക സംഘടനാ നേതാക്കളുടെ യോഗവും, പന്ത്രണ്ടിന് യുവജന സംഘടനാ നേതാക്കളുടെ യോഗവുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് മഹിളാ സംഘടനാ നേതാക്കളുടെ യോഗവും, മൂന്ന് മണിക്ക് ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗവും നടക്കും. ഇ തിന് പിന്നാലെ വൈകീട്ട് നാല് മണിക്ക് പട്ടിക ജാതി പട്ടിക വർഗ സംഘടനകളുടെ യോഗവും നടക്കും.