ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം

Jaihind Webdesk
Friday, February 15, 2019

congress flag

വിവിധ സ്ഥലങ്ങളില്‍ നടന്ന പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. എല്‍.ഡി.എഫിന്‍റെ അഞ്ച് സിറ്റിംഗ് സീറ്റും ബി.ജെ.പിയുടെ രണ്ട് സിറ്റിംഗ് സീറ്റും പിടിച്ചെടുത്തുകൊണ്ടാണ് യു.ഡി.എഫ് തരംഗമായത്.

കരുവാറ്റ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF ന്‍റെ സിറ്റിംഗ് സീറ്റ്‌ UDF പിടിച്ചെടുത്തു. താമരശേരി പഞ്ചായത്ത്‌ 18- ാം വാർഡിൽ UDF സ്ഥാനാർഥി N.P മുഹമ്മദലി 369 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

എറണാകുളം ഒക്കൽ 16 വാർഡിൽ UDF ജയിച്ചു. തിരുവനന്തപുരം കള്ളിക്കാട് ചാമവിളിപ്പുറം വാർഡും നെന്മേനി മംഗലം വാർഡും UDF പിടിച്ചെടുത്തു. നെന്മേനി പഞ്ചായത്ത്‌ ഇനി UDF ഭരിക്കും. പാക്കുളം വാർഡിലും UDF ജയിച്ചുകയറി.

കോട്ടപ്പടി പഞ്ചായത്ത്‌ വാർഡ് 1 ലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF സിറ്റിംഗ് സീറ്റ്‌ UDF പിടിച്ചെടുത്തു. പാലക്കാട്‌ നഗരസഭാ രണ്ടാം വാർഡില്‍ ബി.ജെ.പിയെ തകർത്ത് UDF വിജയം സ്വന്തമാക്കി. കുന്നുകര ഒമ്പതാം വാർഡിലും യു.ഡി.എഫ് ജയിച്ചു.

ഒഞ്ചിയം പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ RMP സ്ഥാനാർഥി വൻ വിജയമാണ് നേടിയത്. ഇതോടെ ഒഞ്ചിയം പഞ്ചായത്തിന്‍റെ ഭരണം യു.ഡി.എഫ് പിന്തുണയോടെ ആര്‍.എം.പിക്കാണ്.

വണ്ടൂർ ബ്ലോക്ക് ചെമ്പശേരി വാർഡിലും തിരുവനന്തപുരം ഒറ്റശേഖരം വാർഡിലും UDF വിജയം സ്വന്തമാക്കി.