തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ യു.ഡി.എഫിന് വൻ മുന്നേറ്റം. എൽ.ഡി.എഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. എൽ ഡി.എഫിന് അഞ്ച് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ മാത്രമാണ് നഷ്ടമായത്.
സംസ്ഥാനത്തെ 27 തദേശ സ്ഥാപനങ്ങളിലാണ് ഉപതെരഞ്ഞടുപ്പ് നടന്നത് . ഇതിൽ യു.ഡി.എഫ് 15 സീറ്റ് നേടി. നേരത്തെ 11 വാർഡുകൾ മാത്രമാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. ബി.ജെ.പി ഒരു വാർഡിൽ വിജയിച്ചു. തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം വാർഡ്, ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ മര്യാപുരം, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി ഗ്രാമപഞ്ചായത്തിലെ തുടിയംകോണം, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ അടപ്പുപാറ വാർഡുകളിൽ കോൺഗ്രസ് വിജയിച്ചു. ഇതിൽ മര്യാപുരം, തുടിയംകോണം, നിലമാമൂട്, അടപ്പുപാറ വാർഡുകൾ ഇടതുമുന്നണയിൽ നിന്നും കോൺഗ്രസ് പിടിച്ചെടുക്കുകായിരുന്നു. ഇതിൽ ചെങ്കൽ ഗ്രാമ പഞ്ചായത്തിൽ എൽ.ഡി എഫിന് ഭരണം നഷ്ട്മായേക്കും.
കൊല്ലം ജില്ലയിലെ കുണ്ടറ ഗ്രാമ പഞ്ചായത്തിലെ കുണ്ടറ വാർഡിൽ കോൺഗ്രസ് വിജയിച്ചു. പത്തനംതിട്ട നാറാണംമുഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ, അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിലെ പെരുമ്പിള്ളി, കളമശേരി മുൻസിപ്പാലിറ്റിയിലെ ഉണിച്ചിറ, തൃശുർ കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ വാർഡുകളിൽ യു.ഡി.എഫ് ജയിച്ചു.
വി.കെ ശ്രീകണ്ഠൻ എം.പി പ്രതിനിധീകരിച്ചിരുന്ന ഷൊർണൂർ ടൗൺ വാർഡ് യു.ഡി.എഫ് നിലനിർത്തി. പാലക്കാട് മുൻസിപ്പാലിറ്റിയിലെ നരികുത്തി വാർഡിൽ യു.ഡി.എഫ് വിജയിച്ചു. രമ്യ ഹരിദാസ് എം.പി പ്രതി നധികരിച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് വാർഡും യു.ഡി.എഫ് നിലനിർത്തി. സർക്കാരിന് എതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുവന്നാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പകൾ നൽകുന്ന സൂചനയെന്നാണ് വിലയിരുത്തൽ.