‘സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള കൊള്ള’; വയനാട്ടിലെ മരം മുറി നടന്ന പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു

വയനാട് : വനംകൊള്ള സര്‍ക്കാരിന്‍റെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വനം മാഫിയയെ സഹായിക്കാന്‍ വേണ്ടി  ഒരു ഉത്തരവിലൂടെ നിയമത്തെയും ചട്ടത്തെയും മറികടക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെയും അറിവോടെയാണിതെന്ന് വ്യക്തമാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഇതിന് തയാറല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി  യുഡിഎഫ് മുന്നോട്ടുപോകുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഇത്രയും വലിയ കൊള്ള നടന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല. ഒരു വില്ലേജ് ഓഫീസര്‍ക്ക് എതിരെ മാത്രമാണ് നടപടി എടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുള്ള കൊള്ളയിൽ വില്ലേജ് ഓഫീസർക്ക് എതിരെ മാത്രം എങ്ങനെയാണ് നടപടി എടുക്കാന്‍ കഴിയുക എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത്രയും വലിയ കൊള്ള നടന്നിട്ടും ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും അറി ഞ്ഞില്ല എന്ന് പറയുന്നത്  വിശ്വസനീയമല്ല. മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ടാണ് ഈ ഉത്തരവ് ഇറക്കിയത് എന്നതിന്‍റെ തെളിവാണ് അദ്ദേഹം ഈ കൊള്ളയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. നിയമത്തിലും ചട്ടത്തിലും ഭേദഗതി ചെയ്യാതെ സർക്കാറിന് എങ്ങനെയാണ് ചട്ടങ്ങളെ മറികടന്നു ഉത്തരവ് ഇറക്കാൻ കഴിയുക? തെരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിപൂർവമാണ് ഒരു ഉത്തരവിലൂടെ വനം മാഫിയക്ക് സഹായം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മരം കൊള്ളക്കാരെ മാഫിയ എന്ന് വിളിക്കരുത് എന്ന സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മരം കൊള്ളയടിച്ചവരെ മാഫിയ എന്നല്ലാതെ എന്താണ് വിളിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കൊള്ളയെ ന്യായീകരിക്കുന്ന എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്നും ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വയനാട് മരം കൊള്ള നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍.

https://www.facebook.com/JaihindNewsChannel/videos/494997905144440

 

 

 

വയനാട്ടിലെ മരം മുറി നടന്ന പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു.

 

 

വിവാദ ഉത്തരവ് പിൻവലിച്ചതിന് ശേഷവും മരം വെട്ടൽ നടന്നു

സമര പരിപാടികളെ കുറിച്ച് ആലോചിക്കും

പികെ കുഞ്ഞാലി കുട്ടി

നിയമത്തിന്റെ മറവിൽ സ്പെഷ്യൽ ഓർഡർ നൽകി

ആ ഓർഡർ ആണ് ഈ അഴിമതി

ഈ കൊള്ളയെ ന്യായീകരിക്കുന്ന എല്ലാവർക്കും ഇതിൽ പങ്കുണ്ട്

വിഡി

കാനം രാജേന്ദ്രന്റെ പ്രസ്താവന ഞെട്ടിക്കുന്നത്

ആർക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്

കുഞ്ഞാലി കുട്ടി

ആദിവാസികളെ കബലിപ്പിക്കുകയാണ് ചെയ്തത്

ആദിവാസികെളയും, കർഷകരെയും കേസിൽ നിന്ന് ഒഴിവാക്കണം

എന്നിട്ട് അവരെ കബളിപ്പിച്ചവർക്കെതിരെയാണ് കേസ് എടുക്കേണ്ടത്

Comments (0)
Add Comment