യു.ഡി.എഫ്. നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും; ശബരിമല തീര്‍ത്ഥാടകർക്കായുള്ള സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തും

Jaihind News Bureau
Tuesday, November 19, 2019

യു.ഡി.എഫ്. നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് പമ്പയും നിലയ്ക്കലും സന്ദർശിക്കും. ശബരിമല തീര്‍ത്ഥാടകർക്കായുള്ള സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തും. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീർത്ഥാടകർ നിരവധി അസൗകര്യങ്ങൾ നേരിടുന്നുവെന്നുള്ള പരാതി വ്യാപകമായ സാഹചര്യത്തിലാണ് നേതാക്കളുടെ സന്ദർശനം.

യു.ഡി.എഫ്. പാർലമെന്‍ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ വി.എസ്.ശിവകുമാർ എം.എൽ.എ., പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ് എം.എൽ.എ., ഡോ. ജയരാജ് എം.എൽ.എ. തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.