യൂണിവേഴ്‌സിറ്റി, പി.എസ്.സി ക്രമക്കേട് : അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണും

Jaihind News Bureau
Friday, July 19, 2019

യൂണിവേഴ്‌സിറ്റി, പി.എസ്.സി ക്രമക്കേടുകളിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണും. യു.ഡി.എഫ് സംഘം രാവിലെ 10 മണിക്കാകും ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തുക. പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം നടത്താൻ ഇടപെടണമെന്നും ഗവർണറോട് ആവശ്യപ്പെടും. ഇതിനൊപ്പം യുണിവേഴ്‌സിറ്റി പരീക്ഷ ക്രമക്കേടിൽ ജുഡീഷ്യൻ അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടും. ഇത് രണ്ടാം തവണയാണ് ഈ വിഷയത്തിൽ പ്രതിപക്ഷം ഗവർണറെ കാണുന്നത്. രണ്ട് ദിവസം മുമ്പ് ഗവർണറെ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും സന്ദർശനം നടത്തുന്നത്