തിരുവനന്തപുരം: യുഡിഎഫിന് ഭൂരിപക്ഷം വോട്ടുകളും ലഭിക്കുമെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പോളിംഗ് ശതമാനത്തില്‍ സംതൃപ്തി ഉണ്ട്. തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. വോട്ട് ചെയ്യാന്‍ മൂന്നും നാലും മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ വോട്ടര്‍മാര്‍ക്ക് ഉണ്ടായെന്ന് ശശി തരൂര്‍ പറഞ്ഞു. അത്തരം സാഹചര്യം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്വപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്തുനിന്ന ശേഷം മടങ്ങി. പിന്നീട് തിരികെ വന്നവരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ല. ആറു മണിക്ക് മുമ്പ് പോളിംഗ് സ്റ്റേഷനിൽ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.