മണിപ്പുർ, ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധത്തിന് യുഡിഎഫ്; ജൂലൈ 29 ന് ബഹുസ്വരതാ സംഗമം, ഓഗസ്റ്റ് മൂന്നിന് ധർണ്ണ

 

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനും മണിപ്പുർ കലാപത്തിനും എതിരെ എല്ലാ മതവിഭാഗങ്ങളെയും സാംസ്കാരിക പ്രവർത്തകരെയും ഏകോപിപ്പിച്ചു കൊണ്ട് ഈ മാസം 29ന് യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് എം.എം ഹസൻ പറഞ്ഞു. ഇതിനു പുറമേ ‘മണിപ്പൂരിലെ തീയണയ്ക്കൂ അമ്മമാരുടെ മാനം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് മൂന്നിന് രാജ്ഭവന്‍റെ മുന്നിൽ യുഡിഎഫ് ധർണ്ണ സംഘടിപ്പിക്കുമെന്നും എം.എം ഹസൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരെയും എല്ലാ മതവിഭാഗങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുകയെന്ന് എം.എം ഹസൻ പറഞ്ഞു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കോമ്പൗണ്ടിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ ജൂലൈ 29ന് രാവിലെ 10 മണിക്കാണ് യുഡിഎഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം നടക്കുക.

മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാർ കാട്ടുന്ന കുറ്റകരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമുയർത്തിയും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പകർന്നും ഓഗസ്റ്റ് മൂന്നിന് രാജ്ഭവനു മുന്നിൽ യുഡിഎഫ് ധർണ്ണ സംഘടിപ്പിക്കുമെന്നും എം.എം ഹസൻ അറിയിച്ചു. ‘മണിപ്പൂരിലെ തീയണയ്ക്കൂ അമ്മമാരുടെ മാനം സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി യുഡിഎഫ് സംഘടിപ്പിക്കുന്ന ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും എം.എം ഹസന്‍ അറിയിച്ചു.

Comments (0)
Add Comment