എന്‍.കെ. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തി ലഘുലേഖ വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കി യുഡിഎഫ്

 

കൊല്ലം: യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖ വിതരണം നടത്തിയത് പിടികൂടി. പരാജയം മണത്ത സിപിഎമ്മാണ് ഇതിനു പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. ചാത്തന്നൂർ, ഇരവിപുരം, ചവറ, ഇരവിപുരം മണ്ഡലങ്ങളിലാണ് ലഘു ലേഖ വിതരണം ചെയ്തത്. മുസ്‌ലിം വീടുകൾ കേന്ദ്രീകരിച്ച് വിതരണം നടത്തിയ ലഘുലേഖകളുടെ പകർപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും, സിറ്റി പോലീസ് കമ്മീഷണർക്കും യുഡിഎഫ് നേതൃത്വം പരാതി നൽകി.

പത്രവാർത്തയെന്ന രീതിയിലാണ് ലഘുലേഖകള്‍ വിതരണം നടത്തിയത്. പ്രേമചന്ദ്രനെ സംഘിയാക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ലഘുലേഖയിൽ അച്ചടിച്ചിരിക്കുന്നത്. മുസ്‌ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് ലഘു ലേഖ പുറത്ത് വന്നിരിക്കുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലഘു ലേഖ വിതരണത്തിനെത്തിച്ചിട്ടുള്ളതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ബൂത്ത് തലം മുതലുള്ള പ്രവർത്തകർ ജഗ്രത പുലർത്തണമെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

പ്രേമചന്ദ്രന് മുസ്‌ലിം സമുദായത്തിൽ നിന്നുള്ള വലിയ ജനസ്വീകാര്യതയിൽ വിള്ളലുണ്ടാക്കി വർഗീയതയെ കുത്തിവെക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലേഖനം. പ്രേമചന്ദ്രനെന്ന മതേതരവാദിയെ നുണപ്രചാരണം നടത്തി മുസ്‌ലിം വോട്ടുകൾ നേടി കളയാമെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും കൊല്ലത്തെ ജനാധിപത്യ വിശ്വാസികൾക്ക് ഇത് തിരിച്ചറിയാമെന്നും ജില്ലാ യുഡിഎഫ് നേതൃത്വം പറഞ്ഞു.

Comments (0)
Add Comment