കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിംഗ് യുഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിംഗിൽ നിന്നും യുഡിഎഫ് സെനറ്റഗങ്ങൾ ബഹിഷ്കരിച്ചു.
വൈസ് ചാൻസിലർ നിയമനത്തിലും, പഠന ബോർഡ്‌ കളുടെ നിയമനങ്ങളും അനുകൂലിച്ചു കൊണ്ട് സെനറ്റിൽ സിണ്ടിക്കേറ്റ് അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചു യുഡിഎഫ് സെനറ്റഗങ്ങൾ ഇറങ്ങിപോയി.

സർവകലാശാല ചട്ടത്തിലെ ആറാം ചാപ്റ്ററിൽ ഏഴമത്തെ ക്ലോസ് പ്രകാരം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ സേനറ്റ് അഭിപ്രായം പറയരുത് എന്നുണ്ട്. ആയതിനാൽ പ്രസ്തുത പ്രമേയം ചട്ട വിരുദ്ധമാണെന്ന് സെനറ്റ് അംഗം ഡോ ആർകെ ബിജു ഉന്നയിച്ചു. പക്ഷെ ഇതൊന്നും പരിഗണക്ക് എടുക്കാതെ വൈസ് ചാൻസിലർ പ്രമേയം അവതരിപ്പിക്കുവാൻ അനുമതി നല്കുകയായിരുന്നു. പ്രസ്തുത തീരുമാനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സെനറ്റഗങ്ങളായ ഡോ. ആർ. കെ. ബിജു, ഡോ. പ്രേമചന്ദ്രൻ കീഴ്ത്ത്, ഷാനവാസ്‌ എസ്., ലത ഇഎസ്, ഡോ സ്വരൂപ ആർ, സതീശൻ പികെ എന്നിവർ യോഗം ബഹിഷ്കരിച്ചു.

Comments (0)
Add Comment