യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് വയനാട്ടിൽ

Jaihind Webdesk
Saturday, April 6, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് വയനാട്ടിൽ ചേരും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. മൂന്നാംഘട്ട പ്രചരണത്തിന് കൂടുതൽ സംസ്ഥാന ദേശീയ നേതാക്കൾ മണ്ഡലത്തിലെത്തും

രാഹുൽ പത്രിക നൽകി മടങ്ങിയ ശേഷം ചേരുന്ന ആദ്യ തെരഞ്ഞെടുപ്പ് യോഗമാണ് ഇന്ന് ചേരുന്നത്. പ്രചരണ ചുമതലയുള്ള കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിലാണ് യോഗം. മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിച്ച് യോഗത്തിൽ വിലയിരുത്തും. കുടുംബയോഗങ്ങളിൽ കൂടുതൽ നേതാക്കളെ പങ്കെടുപ്പിക്കാൻ യോഗം ആവശ്യപ്പെടും. രണ്ട് ദിവസത്തെ പ്രചരണത്തിന് രാഹുലും പ്രിയങ്കയും എത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.വൈകീട്ട് മൂന്നിന് കല്പറ്റ വുഡ്‌ലാൻറ്‌സിലാണ് യോഗം

teevandi enkile ennodu para