പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന്‍റേത് ആത്മാർത്ഥതയില്ലാത്ത നടപടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. പ്രളയത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം ലഭ്യമാക്കാൻ സർക്കാർ തയാറാകണം. പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര പുനരധിവാസത്തിലെ സർക്കാരിന്‍റെ പരാജയവും പി.എസ്.സി പരീക്ഷാ തട്ടിപ്പും ഉൾപ്പെടെയുളള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്നത്. ജനങ്ങളുടെ മുഴുവൻ പ്രതീക്ഷയും തല്ലിത്തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. കഴിഞ്ഞ പ്രളയത്തിന് ഇരയായവർക്ക് പോലും ഇതുവരെ സഹായം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങളെ മറന്നുകൊണ്ടുള്ള ഈ പോക്ക് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പി. എസ്.സി യുടെ വിശ്വാസ്യത പൂർണമായും തകർന്നതായും ഉമ്മൻ ചാണ്ടി പറഞ്ഞു. പി. എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബിഐ അന്വേഷിക്കണം. കുറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ കെ.പി.സി.സി പ്രസി പ്രസിഡന്‍റ് എം.എം ഹസൻ, ശശി തരൂർ എം.പി, സി.പി ജോൺ തുടങ്ങി പ്രമുഖ നേതാക്കൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
https://www.youtube.com/watch?v=0th_SmeY5eI