വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് വീണ്ടും പോസ്റ്റൽ ബാലറ്റ് ; ആറന്മുളയില്‍ പരാതിയുമായി യുഡിഎഫ്

Jaihind Webdesk
Monday, April 12, 2021

 

പത്തനംതിട്ട : ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് വരണാധികാരിയുടെ ഓഫീസ് വീണ്ടും പോസ്റ്റൽ ബാലറ്റ് അയച്ചതായി പരാതി. ഏപ്രിൽ ഒന്നു മുതൽ മൂന്ന് വരെ  മാർത്തോമ്മാ ഹൈസ്കൂളിലെ ഫെസിലിറ്റേഷൻ സെൻ്ററിൽ വോട്ടു ചെയ്ത 23 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വീണ്ടും അയച്ചതായാണ് പരാതി.

ഇത് സംബന്ധിച്ച തെളിവുകൾ സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് പരാതി നൽകിയതായി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.വി.ആർ സോജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  23 പേർക്കും അടിയന്തരമായി വരണാധികാരി നോട്ടീസ് അയച്ച് ബാലറ്റ് പേപ്പറുകൾ തിരികെ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.