ദേശീയ വിദ്യാഭ്യാസനയം 2020 : ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനപൂർവമായി ഒഴിവാക്കിയെന്ന് യു ഡി എഫ് സമിതി റിപ്പോര്‍ട്ട്

Jaihind News Bureau
Monday, September 14, 2020

എന്‍.ഡി.എ. സര്‍ക്കാരിന്‍റെ ദേശീയ വിദ്യാഭ്യാസനയം 2020 സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.  വി.ഡി. സതീശന്‍ എം.എല്‍.എ,  സിഎംപി നേതാവ് സി.പി ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യങ്ങളിൽ നിന്ന് ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയെ മനപൂർവമായി ഒഴിവാക്കുന്നു എന്നാണ് യു ഡി എഫ് സമിതിയുടെ കണ്ടെത്തൽ. വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിപ്പോർട്ട് പ്രകാശനം ചെയ്യവേ ആരോപിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തെപ്പറ്റി സംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന നടത്തണമെന്നും പാർലമെൻറിലെ ഇരുസഭകളിലും വിഷം ചർച്ച ചെയ്യണം സമിതി ആവശ്യപ്പെട്ടു. യുഡിഎഫ് സംസ്ഥാന സമിതി യോഗം ചേർന്നാണു ദേശീയ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ വി.ഡി സതീശൻ എംഎൽഎ കൺവീനറായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എം ഉമ്മർ എംഎൽഎ, സി.പി ജോൺ, ജി. ദേവരാജൻ, മോൻസ് ജോസഫ് എംഎൽഎ, ബാബു ദിവാകരൻ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.