മമ്മൂട്ടിയുടെ വീട്ടില്‍ വോട്ടഭ്യർത്ഥിച്ച് ഉമാ തോമസ്; നിറചിരിയോടെ സ്വീകരിച്ച് താരം

Jaihind Webdesk
Saturday, May 7, 2022

 

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്ര താരം മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും വീട്ടിലെത്തി സന്ദർശിച്ചു. എറണാകുളം എംപി ഹൈബി ഈഡനും നടന്‍ രമേഷ് പിഷാരടിയും ഉമാ തോമസിനൊപ്പം ഉണ്ടായിരുന്നു.

പി.ടിയുമായി ഏറെ ആത്മബന്ധമുള്ള വ്യക്തിയായിരുന്നു മമ്മൂട്ടി എന്ന് ഉമാ തോമസ് പറഞ്ഞു. മണ്ഡലത്തിന് കൂടുതൽ പരിചിതമായ ആളാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോധ്യമായി. അദ്ദേഹത്തിന്‍റെ ഭാര്യ സുൽഫത്തും വോട്ട് നൽകും എന്ന് ഉറപ്പ് നൽകിയാണ് തങ്ങളെ യാത്രയാക്കിയതെന്നും ഉമാ തോമസ് പറഞ്ഞു.