‘പി.ടിക്കും എനിക്കും ഏറെ പ്രിയപ്പെട്ട തൃശൂര്‍ പൂരം…’ ആശംസകള്‍ നേർന്ന് ഉമാ തോമസ്

Jaihind Webdesk
Tuesday, May 10, 2022

 

ഏവര്‍ക്കും തൃശൂര്‍ പൂരത്തിന്‍റെ ആശംസകള്‍ നേർന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പൂരപ്രേമിയായ തനിക്കുവേണ്ടി തിരക്കുകകള്‍ക്കിടയിലും സമയം കണ്ടെത്തുന്ന പി.ടിയെ ഉമ അനുസ്മരിച്ചു. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും പി.ടിക്ക് ഏറെ പ്രിയങ്കരമായിരുന്നുവെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഉമാ തോമസിന്‍റെ കുറിപ്പ്:

കോവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം വീണ്ടുമൊരു പൂരം. തൃശൂർ പൂരവും പൂരക്കാഴ്ചകളും എന്നും മധുര മുള്ള ഓർമ്മകളാണ്. ഞാനൊരു പൂരപ്രേമിയായത് കൊണ്ട് തന്നെ തിരക്കുകൾക്കിടയിലും പി.ടി സമയം മാറ്റിവക്കുമായിരുന്നു, പൂരത്തിന് പോകാൻ.
ഇലഞ്ഞിത്തറമേളവും കുടമാറ്റവും പി.ടിക്ക് പ്രിയപ്പെട്ടതായിരുന്നു. വർണ്ണാഭമായ വെടിക്കെട്ടായിരുന്നു എനിക്ക് പ്രിയം. കുടുംബസമേതം ഓരോ പൂരവും കണ്ടിറങ്ങിയ ഓർമ്മകളാണ് മനസ്സ് നിറയെ.
കോവിഡ് നമ്മെ വിട്ട് പിരിഞ്ഞിട്ടില്ല. ആഘോഷങ്ങൾക്കിടയിലും ആരോഗ്യം ശ്രദ്ധിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പൂര ആശംസകൾ നേരുകയാണ്.

 

 

  • ഉമാ തോമസ് പൂര നഗരിയില്‍ –  ഫയല്‍ ചിത്രങ്ങള്‍