പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പ്രചാരണം ആരംഭിച്ചു. 57 വർഷം എം.എല്‍.എയായി പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ പിന്‍ഗാമിയായിട്ടാണ് ജോസ് ടോമിന്‍റെ സ്ഥാനാർഥിത്വം യു.ഡി.എഫ് പ്രഖ്യാപിച്ചത്.
പതിവുപോലെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ജോസ് ടോം പ്രചാരണത്തിന് തുടക്കം കുറിച്ചത്. വളരെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് പാലായില്‍ ലഭിക്കുന്നത്. തങ്ങളിലൊരുവനായി തന്നെയാണ് ടോമിനെ പാലാക്കാര്‍ കാണുന്നത്. ഇത് പ്രചാരണത്തിലും ദൃശ്യമാണ്. നഗരത്തിലാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. വോട്ടർമാരില്‍ നിന്നുള്ള പ്രതികരണം മികച്ച ആത്മവിശ്വാസമാണ് സ്ഥാനാർത്ഥിക്ക് നല്‍കുന്നത്.
പ്രചാരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും. നാളെയും മറ്റന്നാളും കണ്‍വെന്‍ഷനുകള്‍ തുടരും. വ്യാഴാഴ്ച പാലാ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടക്കും. സംസ്ഥാനത്തെ പ്രമുഖ യു.ഡി.എഫ് നേതാക്കൾ അടക്കം കൺവെൻഷനിൽ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബൂത്ത് തലം മുതൽ മണ്ഡലം തലം വരെയുള്ള കൺവൻഷനുകള്‍ പൂര്‍ത്തിയാക്കും. ഇതോടെ പ്രചാരണ പ്രവർത്തനങ്ങള്‍ കൂടുതല്‍ ഊർജിതമാകും. തുടക്കത്തില്‍ തന്നെ എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്ന മികച്ച സ്വീകാര്യത വന്‍ വിജയപ്രതീക്ഷയാണ് ജോസ് ടോമിന് നല്‍കുന്നത്.