പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പത്രിക സമർപ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ഉപ ഭരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സമർപ്പിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ലതികാ സുഭാഷ്, ഡി.സി.സി  പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയ നേതാക്കൾക്കൊപ്പം എത്തിയാണ് ജോസ് ടോം പത്രിക സമർപ്പിച്ചത്.

jose tompala bypoll
Comments (0)
Add Comment