പാലായില്‍ പ്രചാരണം സജീവമാക്കി യുഡിഎഫ് സ്ഥാനാർഥി

Jaihind News Bureau
Tuesday, September 3, 2019

പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പ്രചാരണം സജീവമാക്കി. ആരാധനാലയങ്ങളും നഗരപ്രദേശങ്ങളും ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ഇന്ന് മുതൽ യുഡിഎഫിന്‍റെ പഞ്ചായത്ത്തല കൺവെൻഷനുകൾ ആരംഭിക്കും.

ഒരു സാധാരണക്കാരൻ എന്ന നിലയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്തുന്നത്. അതുകൊണ്ടുതന്നെ എല്ലായിടത്തും നല്ല സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. ചിഹ്നം സംബന്ധിച്ച വിഷയത്തിൽ യുഡിഎഫിൽ തനിക്ക് പൂർണ്ണ വിശ്വാസമാണെന്ന് ജോസ് ടോം പറഞ്ഞു.

കെഎം മാണി എന്ന വികാരം ജോസ് ടോമിന് വോട്ടായി മാറുമെന്ന് നിഷ ജോസ് കെ മാണിയും പ്രതികരിച്ചു.

യുഡിഎഫിനെ പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകൾ ഇന്നു തുടക്കമാകും. വിപുലമായ ആയ കൺവെൻഷനുകൾ ആണ് യുഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ യുഡിഎഫിനെ മുതിർന്ന നേതാക്കൾ പ്രചാരണത്തിലും കൺവെൻഷനുകളും പങ്കെടുക്കും.