യുഡിഎഫിന്‍റെ ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31 ന് ആരംഭിക്കും

Jaihind News Bureau
Monday, January 18, 2021

 

തിരുവനന്തപുരം :  യുഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു. നേരത്തെ ഫെബ്രുവരി 1 നാണ് യാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്.

യു.ഡി.എഫ്. നേതാക്കളായ ഉമ്മന്‍ ചാണ്ടി,  മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസ്സന്‍, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, വി.ഡി. സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യകേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതെന്ന് എം.എം.ഹസ്സന്‍ അറിയിച്ചു.