ആവേശം വാനോളം ; ഐശ്വര്യ കേരള യാത്ര 4-ാംദിവസത്തിലേക്ക് ; വയനാട്ടില്‍ ഇന്ന് പര്യടനം

Jaihind News Bureau
Wednesday, February 3, 2021

 

കല്‍പ്പറ്റ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10 മണിക്ക് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം. തുടർന്ന് 11 മണിക്ക് സുൽത്താൻ ബത്തേരിയിലും യാത്രയ്ക്ക് സ്വീകരണം ഒരുക്കും. 3 കല്‍പറ്റയിലെ സ്വീകരണ പരിപാടിയോടെ വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാകും. ശേഷം യാത്ര കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

യാത്രയ്ക്ക് കഴിഞ്ഞദിവസം കണ്ണൂർ ജില്ലയില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വേദികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടം നിയോജക മണ്ഡലത്തിലെ ചക്കരക്കല്ലിൽ നൂറുകണക്കിന് പേരാണ് പ്രതിപക്ഷ നേതാവിനെ വരവേറ്റത്. തലശ്ശേരിയും പാനൂരിലും ജാഥ എത്തിയപ്പോൾ ആവേശം അലതല്ലി. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ ഇരിട്ടിയിലും, ശ്രീകണ്ഠപുരത്തും മികച്ച  സ്വീകരണമാണ് ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിച്ചത്.