ചെന്നൈ: തമിഴ്നാട് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് സ്ഥാനം ഏറ്റെടുത്തു. ചെന്നൈ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്.എന്‍.രവി പുതിയതായി മന്ത്രിസഭയില്‍ എത്തിയവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിയായി സെന്തില്‍ ബാലാജി, ഗോവി ചെഴിയന്‍, ആര്. രാജേന്ദ്രന്, എസ്.എം.നാസര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഉദയനിധി മന്ത്രിസഭാംഗമായതിനാല്‍ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല.
കായിക- യുവജനക്ഷേമ വകുപ്പുകള്‍ക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകള്‍ കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്, ഡിഎംകെ മന്ത്രിമാര്‍, ഇന്ത്യാ മുന്നണി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാള്‍ക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തില്‍ കരുണാനിധി മന്ത്രിസഭയില്‍ എം.കെ.സ്റ്റാലിനും, 2017-21 കാലഘട്ടത്തില്‍ ഇപിഎസ് മന്ത്രിസഭയില്‍ ഒ.പനീര്‍സെല്‍വവും ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തിട്ടുണ്ട്.