യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

Jaihind Webdesk
Thursday, July 18, 2019

യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സർക്കാരിനെതിരായ സമരപരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമസംഭവങ്ങളിലും സർവ്വകലാശാല പിഎസ് സി പരീക്ഷകളിലുണ്ടായ ക്രമക്കേടിലും തുടർ സമരപരിപാടിക്കും യോഗത്തിൽ രൂപം നൽകും. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനായി കോടതിയെ സമീപിക്കുകയുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. വൈകിട്ട് 3 മണിക്ക് കന്റോൺമെന്റ് ഹൗസിലാണ് യോഗം.