കോവിഡ് – പ്രതിരോധം കടുപ്പിച്ച് യുഎഇ : മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും 48 മണിക്കൂറിനകം നിര്‍ത്തും ; ഇനി ട്രാന്‍സിറ്റും ഇല്ല

ദുബായ് : യു എ ഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതോടെ, രാജ്യത്തിന്‍റെ വ്യോമയാന മേഖല പൂര്‍ണ്ണമായി സ്തംഭിക്കും. യുഎഇയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്രാ വിമാനങ്ങള്‍, രണ്ടാഴ്ചത്തേയ്ക്കാണ് റദ്ദാക്കുന്നത്. പുതിയ നിയമം 48 മണിക്കൂറിനകം രാജ്യത്ത് നടപ്പാക്കാനാണ് തീരുമാനം. അതേസമയം, കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തനത്തിനും മറ്റും ഉപയോഗിക്കുന്ന വിമാനങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ടാഴ്ച കാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും, ഇന്ത്യ ഉള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്ന യാത്രാ വിമാന സര്‍വീസുകളും ഇതോടെ ഇല്ലാതാകും.  വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഈ സുപ്രധാന ഉത്തരവിറക്കിയത്.

UAEcoronaCovid 19
Comments (0)
Add Comment