ഗള്‍ഫില്‍ ക്രിസ്മസ് വിപണി ഉഷാറായി ; തിരുപ്പിറവിയെ വരവേല്‍ക്കാന്‍ പള്ളികള്‍ ഒരുങ്ങി

ദുബായ് : ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യു.എ.ഇ വിപണി സജീവമായി. വിവിധ സാധനങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ക്രിസ്മസ് വിപണി പൊടിപൊടിക്കുകയാണ്.

തിരുപ്പിറവിയിലേക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ക്രിസ്മസ് വിപണി സജീവമായി. തീന്‍മേശയ്ക്ക് വൈവിധ്യം പകരാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടര്‍ക്കി കോഴിയും താറാവും  ഇന്ത്യന്‍ ബീഫും എല്ലാം വിപണിയില്‍ ഉഷാറാണ്. വൈവിധ്യമാര്‍ന്ന കേക്കുകള്‍, കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്മസ് ട്രീകള്‍, രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ നക്ഷത്രങ്ങള്‍ എന്നിവയും വിപണി പിടിച്ചെടുത്തു.

ക്രിസ്മസ് ദിനത്തിന് മുമ്പുള്ള ഈ അവധിദിനങ്ങളില്‍ ഉപഭോക്താക്കളുടെ ക്രിസ്മസ് ഷോപ്പിംഗും പൊടിപൊടിച്ചു. കേക്കുകളുടെ വൈവിധ്യവും ക്രിസ്മസ് വിപണിയില്‍ ശ്രദ്ധേയമാണ്. പ്ലം കേക്കുകളാണ് കൂടുതലായി വിറ്റുപോകുന്നത്. സ്വന്തം ബ്രാന്‍ഡില്‍ കേക്കുകള്‍ ഒരുക്കി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വിപണി പിടിച്ചെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി. പുല്‍ക്കൂടുകളും ദീപാലങ്കാരങ്ങളുമായി പള്ളികളും അവസാനവട്ട ഒരുക്കത്തിലാണ്.

ChristmassXmass
Comments (0)
Add Comment