കൊവിഡ് രോഗികളുടെ ആകെ പട്ടികയില്‍ യുഎഇ ഗള്‍ഫില്‍ രണ്ടാമത് : ഒരുദിനം 5 മരണം ; പ്രതിസന്ധിയില്‍ നിന്നുളള തിരിച്ചുവരവിനും ബിസിനസിന് ഉണര്‍വിനും പുതിയ സമിതി

ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം മരണം 495 ആയി കൂടി. 1121 പേര്‍ക്ക് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ, കൊവിഡ് -19 പ്രതിസന്ധിയില്‍ നിന്ന് കാര്യക്ഷമമായ തിരിച്ചുവരവ് ഉറപ്പാക്കാനും ബിസിനസിന് ഉണര്‍വ് നല്‍കാനും യുഎഇ പുതിയ സമിതിയെ രൂപീകരിച്ചു.  

ശനിയാഴ്ച മാത്രം 1295 പേര്‍ക്ക് രോഗം ഭേദമായതായി യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് ആകെ കൊവിഡ് രോഗികള്‍ 1,32,629 ആയി കൂടി. ഇതോടെ, ഗള്‍ഫ് രാജ്യങ്ങളുടെ കൊവിഡ് പട്ടികയില്‍ യുഎഇ രണ്ടാമതായി. നേരത്തെ, രണ്ടാമതായിരുന്നു ഖത്തറായിരുന്ന ഖത്തര്‍ കൊവിഡ് രോഗികള്‍ മൂന്നാമതായി.

യുഎഇയില്‍ രോഗം ഭേദമായവര്‍ 1,28,902 ആണ്.  അതേസമയം, യുഎഇയിലെ നിലവിലെ ആക്ടീവ് കേസുകള്‍ 3232 മാത്രമാണ്. 1,43,991 പരിശോധനകള്‍ നടത്തിയപ്പോഴാണ്, ശനിയാഴ്ച 1121 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വലിയ ഇടവേളയ്ക്ക് ശേഷം മരണസംഖ്യ ഒരു ദിവസം അഞ്ചു എന്ന സംഖ്യയിലേക്ക് ഉയര്‍ന്നു.

സൗദിയും ഖത്തറും

സൗദി അറേബ്യ തുടക്കം മുതല്‍ കൊവിഡ് രോഗികളില്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നവരാണ്. 3,46,880 പേര്‍ക്കാണ് വെള്ളിയാഴ്ച വരെ സൗദിയില്‍ ആകെ രോഗം കണ്ടെത്തിയത്. 5383 പേരിലധികം പേര്‍ ഇതിനകം മരിച്ചു. ഖത്തറില്‍ ഒക്ടോബര്‍ 31 ന് 213 കേസുകള്‍ മാത്രമാണ് സ്ഥിരീരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1,32,556 കേസുകളാണ് ഉള്ളത്. അതേസമയം ഖത്തറിലെ ആകെ മരണം 232 മാത്രമാണ്.

യുഎഇയിലെ പുതിയ സമിതിയുടെ ലക്ഷ്യം

ഇതിനിടെ, കോവിഡ് -19 പ്രതിസന്ധിയില്‍ നിന്ന് കാര്യക്ഷമമായ വീണ്ടെടുക്കല്‍ ഉറപ്പാക്കാന്‍ യുഎഇ പുതിയ സമിതിയെ രൂപീകരിച്ചു. രാജ്യത്തെ ബിസിനസുകള്‍ കാര്യക്ഷമമായി വീണ്ടെടുക്കുന്നതിനൊപ്പം, പ്രതിസന്ധികള്‍ക്കിടയിലും സാധാരണ നിലയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനുമായാണ് പുതിയ സമിതി.  യുഎഇ നാഷണല്‍ കോവിഡ് -19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്‍ഡ് ഗവേണന്‍സ് എന്ന പേരിലാണ് കമ്മിറ്റി രൂപീകരിച്ചത്. രാജ്യത്തെ സുപ്രീം കമ്മിറ്റി ഫോര്‍ കോവിഡ് -19 ക്രൈസിസ് മാനേജ്മെന്റാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങളുടെ തന്ത്രപരമായ പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണാ ഉറപ്പാക്കുക എന്ന ലക്ഷ്യവും സമിതിയുടേതാണ്.

റിക്കവറി പട്ടികയില്‍ യുഎഇയ്ക്ക് നേട്ടം

ഹൊറൈസണ്‍ റിസര്‍ച്ച് ഗ്രൂപ്പ് വികസിപ്പിച്ച കോവിഡ് -19 ഇക്കണോമിക് റിക്കവറി സൂചികയുടെ റാങ്കിംഗില്‍, യുഎഇ അറബ് രാജ്യങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചു. ആഗോളതലത്തിലെ റിക്കവറി പട്ടികയില്‍, യുഎഇ 37 ആം സ്ഥാനത്താണ്. കൊവിഡ് പ്രത്യാഘാതത്തില്‍ നിന്നുള്ള യുഎഇയുടെ മടങ്ങി വരവിന് ഇത് വലിയ രീതിയില്‍ ഉണര്‍വ് നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.

Comments (0)
Add Comment