വാലെ പാര്‍ക്കിംഗ് ജീവനക്കാര്‍ക്ക് കൊവിഡ് സുരക്ഷാ നിര്‍ദേശം നല്‍കി യു.എ.ഇ : സീറ്റിലും സ്റ്റിയറിംഗിലും കവര്‍ ; ഓരോ സര്‍വീസിന് ശേഷം ജീവനക്കാര്‍ ഗ്ലൗസ്‌ മാറ്റണം


ദുബായ് : യു.എ.ഇയില്‍ വാലെ പാര്‍ക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. യു.എ.ഇ ആരോഗ്യ വകുപ്പിന്‍റേതാണ് ഈ കര്‍ശന നിര്‍ദേശം. ഇതനുസരിച്ച് വാലെ പാര്‍ക്കിംഗിനായി കാറില്‍ കയറുന്ന ജീവനക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. മാസ്‌കും ഗ്ലൗസും ഫേസ് ഷീല്‍ഡും ഇവര്‍ക്ക് നിര്‍ബന്ധമാണ്.

വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് സീറ്റിലും സ്റ്റിയറിംഗിലും വീണ്ടും ഉപയോഗിക്കാവുന്ന കവറുകള്‍ വിരിച്ചതിന് ശേഷമാണ് കാറിനകത്ത് കയറേണ്ടത്. ഇപ്രകാരം ഓരോ കാര്‍ സര്‍വീസിന് ശേഷവും കൈയിലെ ഗ്ലൗസ്‌ മാറ്റണം. കൈകളില്‍ അണുനശീകരണം നടത്തണം. പരമാവധി ഇലക്ട്രോണിക് പേമെന്‍റ് സംവിധാനം മാത്രം ഉപയോഗിക്കണമെന്നും യു.എ.ഇയുടെ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളില്‍ പറയുന്നു.

Comments (0)
Add Comment