യു.എ.ഇയില്‍ എഫ്.എന്‍.സി തെരഞ്ഞെടുപ്പ് ഒക്ടോബറില്‍; ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ 50 % വര്‍ധന

Jaihind News Bureau
Sunday, June 30, 2019

Federal-Council

ദുബായ് : യുഎഇയില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുള്ള (എഫ്.എന്‍.സി ) സുപ്രധാന തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടക്കും. 2015 നെ അപേക്ഷിച്ച് 2019 വര്‍ഷത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടായി. ഇതനുസരിച്ച് 3,30,000 യുഎഇ സ്വദേശികള്‍ ഇത്തവണ വോട്ടവകാശം വിനിയോഗിക്കും. ഇപ്രകാരം യോഗ്യരായ വോട്ടര്‍മാരുടെ പേരുകള്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടു. ആദ്യ വോട്ടെടുപ്പ് നടന്ന 2006 വര്‍ഷത്തില്‍ ആകെ ഏഴായിരം പേര്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായത്.