ഹെറോയിനുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍; അറസ്റ്റ് ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി

 

കൊച്ചി: ഹെറോയിനുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആസാം നാഗോണ്‍ സ്വദേശികളായ മോഫിജുല്‍ അലി, മുബാറക്ക് അലി എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.  മുബാറക്ക് അലിയെ 20 കുപ്പി ഹെറോയിനുമായും മോഫീജുല്‍ അലിയെ 5 കുപ്പി ഹെറോയിനുമായും പെരുമ്പാവൂര്‍ മാര്‍ക്കറ്റ് പരിസരത്തു നിന്നുമാണ് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്.

ഒരു കുപ്പി 800 രൂപയ്ക്ക് അതിഥിത്തൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന. ആസാമില്‍ നിന്നാണ് മയക്ക് മരുന്ന് കൊണ്ടുവന്നത്. ഒരു മാസത്തിനുള്ളില്‍ 250 ലേറെ കുപ്പി ഹെറോയിനാണ് പോലീസ് പെരുമ്പാവുരില്‍ നിന്ന് പിടികൂടിയത്. എഎസ്പി മോഹിത്ത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ. രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ വി.വിദ്യ, എഎസ്ഐപി എ. അബ്ദുല്‍ മനാഫ്, എസ് സിപിഓമാരായ മനോജ് കുമാര്‍, ടി. എ. അഫ്‌സല്‍, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Comments (0)
Add Comment