ബന്ദിപോറയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

Jaihind News Bureau
Monday, November 11, 2019

ജമ്മു കശ്മീരിലെ ബന്ദിപോറയിൽ സുരക്ഷാ സേനയ്ക്കും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്നലെയും മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടുകയും ഒരു തീവ്രവാദിയെ വധിക്കുകയും ചെയ്തിരുന്നു. കൂടുതൽ തീവ്രവാദികൾ മേഖലയിൽ ഉണ്ടെന്ന നിഗമനത്തിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. തീവ്രവാദികളിൽ നിന്നും വെടിക്കോപ്പുകളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇന്നലെ ബന്ദിപോറക്ക് പുറമെ ശ്രീനഗറിലെ ലോദാര ഗ്രാമത്തിലും സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.