രോഗികള്‍ക്കുള്ള മരുന്ന് മറിച്ചുവിറ്റ രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, September 7, 2019

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി വാങ്ങിയ വിലകൂടിയ മരുന്നുകളാണ് ഇവര്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ മറിച്ചുവിറ്റത്. മീര്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കള്‍ വാങ്ങി നല്‍കിയ 10,000 രൂപയിലേറെ വിലയുള്ള മരുന്നാണ് ഇവര്‍ മറിച്ചുവിറ്റത്. ഇവര്‍ മെഡിക്കല്‍ സ്റ്റോറില്‍ നല്‍കി പണം കൈപ്പറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മെഡിക്കല്‍ കോളേജ് എസ്.ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.