യുഎഇയിലെ ധനവിനിമയ സ്ഥാപന കൂട്ടായ്മയായ ‘ഫെര്‍ജ് ‘ നേതൃത്വത്തില്‍ ഇനി രണ്ടു മലയാളികളുടെ തിളക്കം

ദുബായ് : യുഎഇയിലെ ധനവിനിമയ സ്ഥാപന പ്രതിനിധികളുടെ കൂട്ടായ്മയായ, ഫെര്‍ജിന് , പുതിയ നേതൃത്വമായി. ഇതനുസരിച്ച്, ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറും മലയാളിയുമായ അദീബ് അഹമ്മദാണ് പുതിയ വൈസ് ചെയര്‍മാന്‍. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പിന്റെ മറ്റു സാരഥികളില്‍, ആലൂക്കാസ് എക്‌സ്‌ചേഞ്ചിന്റെ സാരഥിയും മലയാളിയുമായ ആന്റണി ജോസ് ആണ് പുതിയ ട്രഷറര്‍. അതേസമയം, യുഎഇ സ്വദേശിയായ മുഹമ്മദ് അല്‍ അന്‍സാരിയാണ് ഫെര്‍ജിന്റെ ചെയര്‍മാന്‍.

കോവിഡ് ലോക്ഡൗണ്‍ സമയത്തും എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല കാര്യങ്ങളില്‍ ഫെര്‍ജ് നിര്‍ണയാക സ്വാധീനമാണ് ചെലുത്തിയത്. ഉപഭോക്തൃ സേവന നിലവാരമുയര്‍ത്തുന്ന പ്രത്യേക പരിശീലന പദ്ധതികളും അംഗ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കായി നടത്തിയെന്ന് നേതൃത്വം വ്യക്തമാക്കി.

ഭാരവാഹികള്‍: മുഹമ്മദ് അലി അല്‍ അന്‍സാരി (ചെയര്‍മാന്‍), അദീബ് അഹമ്മദ് (വൈസ് ചെയര്‍മാന്‍), രാജീവ് റായ്പഞ്ചോലിയ (സെക്രട്ടറി), ആന്റണി ജോസ് (ട്രഷറര്‍), ഇമാദ് ഉല്‍ മാലിക് (ജോയിന്റ് ട്രഷറര്‍), ഒസാമ അല്‍ റഹ്മ (ഉപദേശക സമിതിയംഗം). ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച്, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്, അല്‍ ഗുറൈര്‍ എക്‌സ്‌ചേഞ്ച്, അല്‍ റസൗകി ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച്, അല്‍റൊസ്തമാനി ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച്, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്, ഇന്‍ഡെക്‌സ് എക്‌സ്‌ചേഞ്ച്, ഒറിയന്റ് എക്‌സ്‌ചേഞ്ച്, റെദ്ദ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് എന്നിവയാണ് കമ്മിറ്റിയിലുള്ളത്.

Comments (0)
Add Comment