കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ചു

Jaihind Webdesk
Saturday, January 19, 2019

പത്തനംതിട്ട : കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കര്‍ഷക തൊഴിലാളികള്‍ മരിച്ചു. പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തിരുവല്ല വേങ്ങലിലാണ് സംഭവം.  കര്‍ഷക തൊഴിലാളികളായ കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.