എറണാകുളത്തു ഇടിമിന്നലേറ്റ് യുവതിയും കുട്ടിയും മരിച്ചു

Jaihind Webdesk
Wednesday, April 17, 2019

വേനൽമഴക്കിടെ ഇടിമിന്നലേറ്റ് രണ്ടുമരണം. എറണാകുളം മുളന്തുരുത്തിക്ക് അടുത്ത് വെട്ടിക്കലിലാണ് അപകടം ഉണ്ടായത്. വെട്ടിക്കൽ മണ്ടോത്തുകുഴിയിൽ ജോണിയുടെ ഭാര്യ ലിസി, ഇവരുടെ അടുത്ത ബന്ധുവായ പതിനഞ്ചുകാരൻ അലക്‌സ് എന്നിവരാണ് മരിച്ചത്. വീടിന്റെ പിൻഭാഗത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ആഘാതത്തിൽ വീടിന്റെ ചുമരിൽ വിള്ളലുണ്ടായി. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.