കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കയ്യാങ്കളി; രണ്ടു സിപിഒമാരെ സസ്പെൻഡ് ചെയ്തു

 

കോട്ടയം: കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കയ്യാങ്കളി. പോലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തമ്മിലടിയിൽ പോലീസുകാരനായ ബോസ്കോയുടെ തലയ്ക്ക് പരുക്കേറ്റു. തുടർന്ന് ഇയാൾ കുറിച്ചി ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. സംഘർഷത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

Comments (0)
Add Comment