ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്, ഇരുപത്തിയാറാം മൈൽ പുൽപ്പാറ ബിനു പി.പി. എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Comments (0)
Add Comment