മോദിക്ക് കീഴ്പ്പെട്ട് ട്വിറ്റർ : കോൺഗ്രസ് പാർട്ടിയുടേയും കൂടുതല്‍ നേതാക്കളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Jaihind Webdesk
Thursday, August 12, 2021

ന്യൂഡല്‍ഹി : രാഹുൽ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിനും മറ്റ് നേതാക്കളുടെയും അക്കൗണ്ടുക്കള്‍ക്ക് വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ. മോദി സർക്കാരിന് കീഴ്പ്പെട്ടുകൊണ്ടുള്ള പ്രതികാര നടപടികള്‍ക്ക് മുന്നില്‍ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു

രൺദീപ് സുർജേവാല, അജയ് മാക്കന്‍, കെസി വേണുഗോപാല്‍, മണിക്കം ടാഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് അല്‍വാർ, പൊന്നം പ്രഭാകർ,  ഹരീഷ് സിംഗ് റാവത്ത്, ഗണേഷ് ഗോദിയല്‍, പ്രണവ് ഝാ, രജനി പാട്ടീല്‍. ചെല്ല കുമാർ, രേവന്ത് റെഡ്ഡ്, റിപുന്‍ ബോറ, ബാലാസാഹേബ് തോറട്ട്, ഗൌരവ് വല്ലഭ് എന്നിവരാണ് ട്വിറ്റർ വിലക്ക് നേരിടുന്ന മറ്റ് കോൺഗ്രസ് നേതാക്കള്‍.

ഇവർക്ക് പുറമേ പാർട്ടിയുടെ പ്രധാന അക്കൌണ്ടായ കോൺഗ്രസ് ഐന്‍സി ഇന്ത്യ, മുംബൈ റീജിണല്‍ കോൺഗ്രസ് കമ്മിറ്റി, മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി, ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി, രാജസ്ഥാന്‍ കോൺഗ്രസ് കമ്മിറ്റി, ദാമന്‍ ദിയു കോൺഗ്രസ് കമ്മിറ്റി, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി, എന്നീ അക്കൗണ്ടുകള്‍ക്കും  വിലക്കേർപ്പെടുത്തി.