‘ജീവനെടുക്കുന്ന ക്രൂര നിസ്സംഗത പി.ആർ പ്രതിബിംബങ്ങളുടെ യഥാർത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ട്’ ; സർക്കാരിനെതിരെ ഷാഫി പറമ്പില്‍

Jaihind News Bureau
Monday, September 28, 2020

 

കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിൽസ 14 മണിക്കൂർ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ  വ്യാപകപ്രതിഷേധമാണുയരുന്നത്. സംഭവത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ മക്കളെ കൊന്നതാണെന്ന പിതാവിന്‍റെ വാക്കുകള്‍ കേട്ടത് ഉത്തരേന്ത്യയില്‍ നിന്നല്ല നമ്മുടെ കേരളത്തില്‍ നിന്നാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ജീവനെടുക്കുന്ന ക്രൂര നിസ്സംഗത പി.ആർ പ്രതിബിംബങ്ങളുടെ യഥാർത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ട്. ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണം. വിമർശനങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലല്ലോ. ഉത്തര കൊറിയൻ ഭരണാധികാരികൾ ക്ഷമിക്കണം.’- ഷാഫി പറമ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കൊവിഡിന്റെ പേരിൽ തട്ടിക്കളിച്ചു -ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചു .
എന്റെ മക്കളെ കൊന്നതാണ് … നെഞ്ച് പൊട്ടിയ ഒരു പിതാവിന്റെ വാക്കുകൾ നാം കേട്ടത് ഉത്തരേന്ത്യയിൽ നിന്നല്ല ..നമ്മുടെ കേരളത്തിൽ ..
9 മാസത്തെ വേദനയും ആ സഹോദരി സഹിച്ചത് കുഞ്ഞിക്കാലുകൾ കാണാൻ ആയിരുന്നില്ലേ ..
ജീവനെടുക്കുന്ന ക്രൂര നിസ്സംഗത PR പ്രതിബിംബങ്ങളുടെ യഥാർത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ട് .ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണം .
വിമർശനങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലല്ലോ .. ഉത്തര കൊറിയൻ ഭരണാധികാരികൾ ക്ഷമിക്കണം .