എറണാകുളത്ത് ട്വന്‍റി-20 എല്‍ഡിഎഫ് രഹസ്യധാരണ : പി.ടി തോമസ്

Jaihind Webdesk
Saturday, April 3, 2021

 

കൊച്ചി : എറണാകുളത്ത് ട്വന്‍റി-20 എല്‍ഡിഎഫ് രഹസ്യധാരണയെന്ന്  യുഡിഎഫ് സ്ഥാനാർത്ഥി പി.ടി തോമസ്. കിഴക്കമ്പലം കമ്പനി മുതലാളിയും  മുഖ്യമന്ത്രി പിണറായി വിജയനും ന്യൂയോർക്കിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും കമ്പനിക്ക് വേണ്ടി പണപ്പിരിവ്  നടത്തിയെന്നും പിടി തോമസ് കൊച്ചിയിൽ പറഞ്ഞു.

യുഡിഎഫിനെ പരാജയപ്പെടുത്താൻ എല്‍ഡിഎഫിൻ്റെ  ബി ടീമായി ട്വന്‍റി-20യെ മുഖ്യമന്ത്രി കളത്തിൽ ഇറക്കിയിരിക്കുന്നു. ട്വന്‍റി-20 ചെയർമാനായ കിഴക്കമ്പലം കമ്പനി ഉടമ പിണറായി വിജയനെ അദൃശ്യമായി സഹായിക്കുകയാണ്. കമ്പനി മുതലാളിയും പിണറായി വിജയനും തമ്മിൽ രഹസ്യധാരണക്കു പുറമെ പരസ്പരം സഹായിക്കുന്നുമുണ്ട്.
സിപിഎം വിജയിക്കുന്ന മണ്ഡലങ്ങളിൽ ട്വന്‍റി-20ക്ക് സ്ഥാനാർത്ഥികളില്ല. യുഡിഎഫിൻ്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ട്വന്‍റി-20യും പിണറായി വിജയനും തമ്മിൽ ധാരണയുണ്ടെന്നും പിടി തോമസ് ആരോപിച്ചു.