എം.കെ.രാഘവനെതിരായ സ്റ്റിംഗ് ഓപ്പറേഷന്‍ വെറും ഗൂഢാലോചന; ചാനല്‍ തെളിവ് കൈമാറിയിട്ടില്ല; മുന്‍ തെഹല്‍ക്ക മാഗസിന്‍ എഡിറ്ററുടെ എഫ്ബിപോസ്റ്റ് വൈറലാകുന്നു

Jaihind Webdesk
Tuesday, April 16, 2019

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനെതിരെ നടന്ന  സ്റ്റിംഗ് ഓപ്പറേഷന്‍ വെറും ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ ചാനലിന് ഇതുവരെയും ആവശ്യമായ തെളിവ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തെഹല്‍ക്ക മാഗസിനില്‍  എഡിറ്റര്‍ ആയിരുന്ന മാത്യു സാമുവേലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ടിവി9 ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ വെറും ഗൂഢാലോചനയാണെന്ന് തുറന്നുകാട്ടുകയാണ് അദ്ദേഹം ഈ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ.

സംഭവം നടന്ന ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇത് റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഡിവൈസും അത് ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ്പും കേരള പൊലീസിന് കൈമാറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നും ഇല്ലാതെ ഫോറൻസിക് പരിശോധന പുരോഗമിക്കില്ലെന്ന് അറിയാമെന്നിരിക്കെ അത് നല്‍കാത്തതിനെ ചോദ്യം ചെയ്യുന്നതിന് പുറമേ കോഴിക്കോട് പോയി സ്റ്റിങ് ഓപ്പറേഷന്‍ നടത്തി എന്ന് പറയുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്യു സാമുവലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

ടി വി 9 ചാനൽ നടത്തിയ ഭാരത് വര്‍ഷ സ്റ്റിങ് ഒരു ബോഗസ് ആണോയെന്ന് സംശയമുണ്ട്. അന്വേഷണവുമായി വന്നപ്പോൾ കേരള പോലീസിന് ചാനലുകൾ ഇത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഡിവൈസും അത് ട്രാൻസ്ഫർ ചെയ്ത ലാപ്ടോപ്പും കൈമാറിയില്ല. ഫുറ്റേജ് മാത്രം കൊടുത്തു. ഇത് മൂന്നും ഇല്ലാതെ ഫോറൻസിക് നടത്താൻ പറ്റില്ല. അതായത് ഇപ്പോൾ ചാനൽ അധികൃതർ കൊടുത്തിരിക്കുന്ന ഫുറ്റേജ് കോപ്പി to കോപ്പി to കോപ്പി to കോപ്പി to കോപ്പിയാണ്. അതായത് 15 അല്ലെങ്കിൽ 20 ആയ കോപ്പികളാണ്.

ഇതിൽ, രണ്ടു പേര് കോഴിക്കോട് പോയി സ്റ്റിങ് ചെയ്തു. പക്ഷെ അവരുടെ വിവരവും കൊടുത്തിട്ടില്ല. ഈ ഓപ്പറേഷനിൽ ആകെ എത്ര പേർ ഉള്ളപ്പെട്ടു എന്നതിനും ക്ലാരിറ്റിയില്ല.

അറിയാൻ സാധിച്ചത് ബ്രിജേഷ് തിവാരി, റാം കുമാർ, കുൽദീപ് ശുക്ല,ഉമേഷ് പാട്ടീൽ, അഭിഷേക് ഉപാധ്യായ ഇവരായിരുന്നു ടീം. ഇത് കൂടാതെ വേറെ രണ്ടുപേർ, അവരാണ് കേരളത്തിൽ പോയത്. അവരെ പറ്റി യാതൊരു വിവരവും ഇല്ല. ഈ പോയവരുടെ വോയിസ് സാമ്പിൾ എടുക്കണം, അതും ചാനൽ കൊടുത്തിട്ടില്ല. ഇവരുടെ വിഷ്വൽസും എവിടെയുമില്ല.

അതിൽ ഏറ്റവും രസകരം, ഈ ഹിന്ദി ചാനലിന്റെ എഡിറ്റോറിയൽ ഹെഡ് മനപ്പൂർവ്വം പുറത്ത് വന്നില്ല. അതിന്റെ എഡിറ്റർ ഇൻ ചീഫ് ഹേമന്ത് ശർമ്മ മെഡിക്കൽ കോഴ ആരോപണത്തിൽ രണ്ടു വര്ഷം മുൻപ് സിബിഐ അറസ്റ്റ് ചെയ്ത വ്യക്തിയാണ്. അതും മൂന്നാം പ്രതിയായി. ഇത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

ഈയുള്ളവനും ഹേമന്തും ഒരേസമയത്തു ഇന്ത്യ-ടീവിയിൽ ജോലി ചെയ്തിട്ടുണ്ട്. ഞാൻ ആറു മാസം കഴിഞ്ഞു അയാളെ പച്ച തെറി വിളിച്ചു ആ ചാനൽ വിട്ടിരുന്നു.

ചുരുക്കി പറഞ്ഞാൽ, രാഘവൻ രക്ഷപ്പെടും!