മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട് തുർക്കിയിലെ ആഢംബര വില്ലകളിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടർ ഇർഫാൻ ഫിദാനാണ് വില്ലകളിൽ പരിശോധന നടത്താനുള്ള ഉത്തരവ് നൽകിയത്.
തുർക്കിയുടെ കിഴക്കൻ തീരത്തോട് ചേർന്ന യലോവ സിറ്റിയിലെ 2 ആഢംബര വില്ലകളിലും സമീപ പ്രദേശങ്ങളിലുമാണ് അന്വേഷണ സംഘം പരിശോധനന നടത്തിയത്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചും ഫോറൻസിക്ക് വിഭാഗത്തിന്റെ സഹായത്തോടും കൂടിയായിരുന്നു പരിശോധന. സൗദിയിലെ ബിസിനസ്സുകാരനനായ വ്യക്തിയുടേതുൾപ്പടെയുള്ള വില്ലകളിലാണ് സംഘം ഇന്നലെ രാവിലെ പര്ിശോധന നടത്തിയത്. ഖഷോഗി വധവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടർ ഇർഫാൻ ഫിദാന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സൗദി മാധ്യമപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയെ ഒക്റ്റോബർ രണ്ടിനാണ് ഇസ്താം ബൂളിലെ സൗദി കോൺസുലേറ്റിൽ കൊലചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. അതിൽ 11 പേർക്കെതിര കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.