തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം ടിക്കറ്റ് ചോദിച്ചതിന്‍റെ പക

തൃശൂർ: തൃശൂരില്‍ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിലാണ് സംഭവം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം . അഥിതി തൊഴിലാളിയായ യാത്രക്കാരന്‍ ആണ് ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതി രജനീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് റെയില്‍വേ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി ഒഡീഷ സ്വദേശിയാണ്. ഇയാള്‍ മദ്യപാനിയാണെന്നാണ് പോലീസ് പറഞ്ഞത്. പ്രതിയെ ഉടന്‍ തന്നെ തൃശൂർ ആര്‍പിഎഫിന് കൈമാറും.

Comments (0)
Add Comment