മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. തൃപ്തിക്കൊപ്പം ആറ് യുവതികളും എത്തിയിട്ടുണ്ട്.പുലര്‍ച്ചെ 4.35നാണ് തൃപ്തിയും സംഘവും നെടുമ്പാശേരിയിലെത്തിയത്.
തൃപ്തിയുടെയും സംഘത്തിന്‍റെയും വരവിനെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. നാമജപപ്രതിഷേധവുമായി നിരവധിപേരാണ് വിമാനത്താവളത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഹോട്ടലിലേക്ക് തൃപ്തിയെ കൊണ്ടുപോകാന്‍ ടാക്സി ജീവനക്കാര്‍ വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് മണിക്കൂറിലേറെയായി തൃപ്തിയും സംഘവും നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടരുകയാണ്.
https://www.youtube.com/watch?v=easElmTW8XE
പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം എന്തുവന്നാലും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി വ്യക്തമാക്കി.
മണ്ഡലകാലത്ത് താന്‍ ദര്‍ശനത്തിനെത്തുമെന്നുകാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തൃപ്തി കത്തയച്ചിരുന്നു. തനിക്ക് എല്ലാ സൌകര്യങ്ങളും സുരക്ഷയും ഒരുക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. നിലവില്‍ പോലീസ് സുരക്ഷയോടെ വിമാനത്താവളത്തിനുള്ളില്‍ നിലയുറപ്പിച്ചിട്ടുള്ള തൃപ്തിയെ പുറത്തേക്ക് എത്തിക്കാന്‍ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നാല്‍ താന്‍ മടങ്ങിപ്പോകില്ലെന്നും ഇന്ന് ദര്‍ശനം നടന്നില്ലെങ്കില്‍ കേരളത്തില്‍ തുടരുമെന്നുമാണ് തൃപ്തി വ്യക്തമാക്കിയിട്ടുള്ളത്.
Live Updates:
4.35 AM
തൃപ്തി ദേശായിയും സംഘവും നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങുന്നു.
4.45 AM
തൃപ്തി എത്തിയ വിവരം അറിഞ്ഞ് പ്രതിഷേധം
5 AM
തൃപ്തിയെയും സംഘത്തെയും ഹോട്ടലിലേക്ക് എത്തിക്കാനെത്തിയ ടാക്സി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി
5.15 AM
തൃപ്തിയെ സംഘത്തെയും ഹോട്ടലിലേക്ക് എത്തിക്കാന്‍ വിസമ്മതം അറിയിച്ച് ടാക്സി ജീവനക്കാര്‍
8:25 AM
പ്രതിഷേധവുമായി കൂടുതല്‍ പേര്‍ വിമാനത്താവളത്തിന് പുറത്ത്
ഹോട്ടലിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍
8.40 AM
പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു
നിലപാട് മാറ്റാതെ തൃപ്തിയും പ്രതിഷേധക്കാരും
8.45 AM
തൃപ്തി ദേശായി തിരികെ പോകണമെന്ന് പ്രതിഷേധക്കാര്‍
9 AM
തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തിനുള്ളില്‍ തുടരുന്നു
9.45 AM
സര്‍ക്കാർ സുരക്ഷ ഒരുക്കണമെന്ന് തൃപ്തി ദേശായി
10.30 AM
പ്രതിഷേധം തുടരുന്നു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായിയും സംഘവും
11 AM
വിമാനത്താവളപരിസരത്ത് പ്രതിഷേധം തുടരുന്നു. തൃപ്തിയെയും സംഘത്തെയും കാര്‍ഗോ ഗേറ്റിലൂടെ പുറത്ത് എത്തിക്കാനുള്ള നീക്കവും പ്രതിഷേധക്കാര്‍ തടഞ്ഞു.
11.50 AM
പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. നാമജപ പ്രതിഷേധം നടത്തിയിരുന്നവര്‍ ആര്‍പ്പുവിളികള്‍ മുഴക്കുന്നു.
12 PM
പ്രതിഷേധക്കാര്‍ ആര്‍പ്പുവിളിച്ചത് തൃപ്തി മടങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച്. ശബരിമല ദർശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി.
12.30 PM
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു.
ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമെന്ന് മന്ത്രി
12.45 PM
തൃപ്തി ദേശായിയുമായി ചര്‍ച്ച.
തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നു.
1.15 PM
തിരിച്ചുപോകണമെന്ന തഹസീല്‍ദാരുടെ ആവശ്യം തൃപ്തി ദേശായി തള്ളി
1.30 PM
വിമാനത്താവളത്തില്‍ തൃപ്തി ദേശായി ഇരിക്കുന്ന ഭാഗം പോലീസ് കര്‍ട്ടനിട്ട് മറച്ചു
പുറത്ത് നാമജപപ്രതിഷേധം തുടരുന്നു
1.45 PM
ഉടന്‍ നടപടി വേണമെന്ന് സിയാല്‍ അധികൃതര്‍; ആശങ്ക പോലീസിനെ അറിയിച്ചു
പ്രതിഷേധം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സിയാല്‍ എം.ഡി
വിമാനത്താവളത്തിന് പുറത്തിറക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് പോലീസ്
2 PM
വാഹനവും താമസസൌകര്യവും ഉറപ്പാക്കാനാവില്ലെന്ന് പോലീസ്
പോലീസിന് വേണമെങ്കില്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി ദേശായി
സ്വന്തം നിലയില്‍ പോകാന്‍ തയാറെന്ന് തൃപ്തി പോലീസിനെ അറിയിച്ചു
2.45 PM
പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസ്
വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ കേസ്
2.50 PM
തൃപ്തി ദേശായി നിയമോപദേശം തേടി
സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കും.
4.40 PM
മടങ്ങുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് 6 മണിയ്ക്ക് ശേഷമെന്ന് തൃപ്തി ദേശായി. ഇത്തവണ മടങ്ങിയാലും ഈ മണ്ഡലകാലത്ത് തന്നെ തിരിച്ചുവരും. അടുത്ത തവണ കൂടുതല്‍ തയ്യാറെടുപ്പുകളോടെ എത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ല. താന്‍ സ്ത്രീകളുടെ പക്ഷത്താണെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
5.42 PM
പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തി ദേശായി മടങ്ങുന്നു. 9.10നുള്ള ഡല്‍ഹി വിമാനത്തില്‍ തൃപ്തി ദേശായി മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
9.12 PM
പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തി ദേശായി മടങ്ങി