“യാഥാർത്ഥ്യം മനസിലാക്കാത്ത നേതാക്കൾ പറയുന്നതെല്ലാം വിവരക്കേട്”, ഇറാനെതിരെ കടുത്ത വിമർശനവുമായി ട്രംപ്

ഇറാനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. യാഥാർത്ഥ്യം മനസിലാക്കാത്ത നേതാക്കൾ പറയുന്നതെല്ലാം വിവരക്കേടാണെന്നായിരുന്നു ട്രംപിന്‍റെ വിമർശനം.

അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതിനെ ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനി വിമർശിച്ചിരുന്നു. നീക്കം വൈറ്റ്ഹൗസിന്‍റെ ബുദ്ധിമാന്ദ്യമാണ് തെളിയിക്കുന്നതെന്നാണ് റുഹാനി പറഞ്ഞത്.  ഈ പരാമർശമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയ്ക്കുമേലും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിൻറെത് നിരാശാജനകമായ നടപടിയാണെന്ന് ഇറാൻ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനേയി അടക്കമുള്ളവർക്കെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചത്.

ഗൾഫ് കടലിൽ എണ്ണക്കപ്പലുകൾക്കെതിരായ ആക്രമണത്തോടെയാണ് ഇറാൻ അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ടതോടെ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി.  ഇതിനോടുള്ള പ്രതികരണമായാണ് ഇപ്പോഴത്തെ ഉപരോധ നടപടികൾ.

 

Donald Trump
Comments (0)
Add Comment