ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ട്രംപ്

ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. അമേരിക്കയോടുള്ള ലോകവ്യാപാര സംഘടനയുടെ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പിന്മാറ്റമെന്നാണ് ട്രംപിന്‍റെ നിലപാട്.

ട്രംപിന്‍റെയും ലോക വ്യാപാര സംഘടനയുടെയും വ്യാപാര നയങ്ങൾ ഒത്തു പോകാത്തതാണ് ട്രംപിന്‍റെ ഭീഷണിക്ക് കാരണമായി വിലയിരുത്തുന്നത്. ആഗോള വ്യാപാരത്തിനും രാജ്യങ്ങൾ തമ്മിലുള്ള വ്യവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാൽ അമേരിക്കയോടുളള ശരിയായ രീതിയിൽ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു. ലോക വ്യാപാരസംഘടനയുടെ പ്രശ്‌ന പരിഹാര കോടതിയിലേക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിൽ നിന്ന് യു എസ് അടുത്തിടെ പിന്മാറിയിരുന്നു. ഇക്കാരണത്താൽ വിവിധ കേസുകളിൽ വിധികൾ പ്രഖ്യാപിക്കാൻ സംഘടനയ്ക്ക് കഴിയുന്നില്ല.

Donald Trump
Comments (0)
Add Comment