ട്രംപ് – കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച ഈ മാസം അവസാനം ?

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള അടുത്ത ഉച്ചകോടി ഈ മാസാവസാനം വിയറ്റ്‌നാമിൽ നടത്തുമെന്നു റിപ്പോർട്ട്. ആദ്യ ഉച്ചകോടി സിംഗപ്പൂരിലായിരുന്നു.

വിയറ്റ്‌നാമിലെ തീരനഗരമായ ഡാനാംഗിലാവും ഉച്ചകോടിയെന്നു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ഉച്ചകോടിക്കു മുന്പായി ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്.
ഉത്തരകൊറിയയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് തയാറാണെന്ന് വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് പ്രതിനിധി സ്റ്റീവ് ബിഗൻ സ്റ്റാൻഫഡിൽ ഒരു പ്രസംഗത്തിൽ പറഞ്ഞു. ഉത്തരകൊറിയയും യുഎസും തമ്മിലുള്ള ബന്ധം അടുത്തയിടെ അല്പംകൂടി മെച്ചപ്പെട്ടിട്ടുണ്ട്.

ആണവ നിരായുധീകരണം സംബന്ധിച്ചും തങ്ങളുടെ കൈയിലുള്ള ആണവായുധങ്ങൾ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ നൽകാൻ തയാറാവണമെന്നു യുഎസ് ആവശ്യപ്പെട്ടു. ഇതേസമയം കിം ജോംഗ് ഉൻ ആവശ്യപ്പെട്ടതുപോലെ ദക്ഷിണകൊറിയയിലെ യുഎസ് സേനയെ പിൻവലിക്കാൻ ട്രംപ് തയാറാവില്ലെന്ന് ബീഗൻ അറിയിച്ചു.

Donald TrumpKim Jong Un
Comments (0)
Add Comment