തെരേസാ മേയ്ക്ക് എതിരേ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ്

ബ്രെക്‌സിറ്റ് വിഷയത്തിൽ പാർലമെൻറിൽ തുടർച്ചയായി തിരിച്ചടി നേരിടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരേ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ്. ബ്രെക്‌സിറ്റ് ബ്രിട്ടനിൽ ഭിന്നത വിതച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള വേർപിരിയൽ പ്രശ്‌നം ഇതിലും നന്നായി കൂടിയാലോചനയിലൂടെ പരിഹരിക്കാമായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം വീണ്ടും ഹിതപരിശോധന നടത്തുന്നത് അനുചിതമാവുമെന്നും അഭിപ്രായപ്പെട്ടു. ബുധനാഴ്ചത്തെ വോട്ടെടുപ്പിൽ കരാർ കൂടാതെ ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന നിർദേശം ബ്രിട്ടീഷ് എംപിമാർ തള്ളിയതിനെ തുടർന്ന് ബ്രെക്‌സിറ്റ് നീട്ടിവയ്ക്കുന്നതു സംബന്ധിച്ച വോട്ടെടുപ്പ് ഇന്നലെ നടത്തി. രണ്ടാമതും ഹിതപരിശോധന നടത്തണമെന്നത് ഉൾപ്പെടെ നാലു ഭേദഗതികളിലും വോട്ടെടുപ്പു നടത്താൻ സ്പീക്കർ അനുമതി നൽകി. രണ്ടാം ഹിതപരിശോധനാ നിർദേശം 85ന് എതിരേ 334 വോട്ടുകൾക്ക് തള്ളപ്പെട്ടു.

Comments (0)
Add Comment